ചരിത്രവും പൈതൃകവും കൊണ്ട് സമ്പന്നമായ തിക്കോടി എന്ന ജന്മ നാടിനെ ഹൃദയത്തോട് ചേർത്ത് നിർത്തുന്ന നന്മ മനസുകളിൽ ഐക്യത്തിന്റെയും അഭിവൃദ്ധിയുടെയും സന്ദേശവുമായി ആരംഭിച്ച സംഘടനയാണ് ഗ്ലോബൽ തിക്കോടിയൻസ് ഫോറം. പിന്നിട്ട നാളുകളിൽ ക്ഷേമ പ്രവർത്തനങ്ങൾ കൊണ്ട് മികച്ച സ്വീകാര്യത നേടിയ ഈ സംഘടനയുടെ UAE കമ്മിറ്റി 25/03/2016കറാമ സെന്റർദുബായിൽ വെച്ച് രൂപികരിച്ചു .നാടിന്റെ വികസന പ്രവർത്തനോടൊപ്പം ജീവിത മാർഗം തേടി പ്രവാസമണ്ണിലെത്തിചേർന്ന അനേകായിരം പ്രവാസികൾക്കു ആശ്വാസമാവുന്ന കർമ്മ പദ്ധതികൾ സംഘടനക്കു കീഴിൽ രൂപീകരിക്കപ്പെട്ടു എന്ന ചാരിതാർഥ്യം കൂടി പങ്കുവെക്കട്ടെ .ദീർഘ വീക്ഷണവും ആത്മ സമർപ്പണവും കൊണ്ട് ഒരു ജനതയുടെ സ്വപ്ന സാക്ഷാത്‍കാരത്തിനു ചിറക് തുന്നാൻ കെല്പുള്ളനേതൃത്വത്തിന്റെ കരുത്തിലാണ് സംഘടനയുടെ ജൈത്ര യാത്ര .മാസാവസാനം കയ്യിലെത്തുന്ന വേതനം കൂട്ടൽ കിഴിക്കലുകളിൽ പെട്ട് അപ്രത്യക്ഷ മാവുന്നതും നോക്കി നെടുവീർപ്പോടെ ജീവിതം തുടരുന്ന സാധാരണക്കാരായ പ്രവാസികൾക്ക് പ്രതീക്ഷയുടെ പൊൻതിളക്കവുമായി ,അവർക്ക് ആശാ വഹമായ പല പദ്ധതികളും നടപ്പിലാക്കി GTF ഒപ്പം ചേരുന്നു