ഗ്ലോബൽ തിക്കോടിയൻസ് ഫോറം – ബഹ്‌റൈൻ
2016 ഫെബ്രുവരി 25 നു ആണ് തിക്കോടിക്കാരുടെ പ്രാദേശിക കൂട്ടായ്മ എന്ന നിലയിൽ ‘ബഹ്‌റൈൻ തിക്കോടി കൂട്ടായ്മ’ എന്ന സംഘടന നിലവിൽ വരുന്നത്. നാണു. വി.കെ പ്രസിഡന്റും, രാധാകൃഷ്ണൻ ചെയർമാനും, അഫ്സൽ . കെ .പി. ജനറൽ സെക്രട്ടറിയും, ലത്തീഫ് ട്രെഷറർ ആയ കമ്മിറ്റി ആയിരുന്നു അത്. 43 പേര് ആയിരുന്നു ആദ്യ യോഗത്തിൽ പങ്കെടുത്തത്. ദിനേശൻ എന്ന തിക്കൊടികാരന്റ്റെ വിയോഗവുമായി ബന്ധപ്പെട്ട് തിക്കോടിക്കാരുടെ പൊതു വികാരവും ചില സാമൂഹിക പ്രവർത്തകരുടെ ഉപദേശവുമാണ് തിക്കോടി ബഹ്‌റൈൻ കൂട്ടായ്മ എന്ന സംഘടന നിലവിൽ വരാനുള്ള കാരണം.
അതിൽനിന്നും പ്രചോദനം ഉൾക്കൊണ്ട് പ്രവാസികളായ തിക്കോടിക്കാരിൽ സംഘടിക്കാനുള്ള ഒരു പൊതുബോധം ഉണ്ടായി. തൽഫലമായി ഗ്ലോബൽ അടിസ്ഥാനത്തിൽ മുഴുവൻ GCC രാജ്യങ്ങളിലും സംഘടന രൂപം കൊള്ളുകയും ഗ്ലോബൽ കമ്മിറ്റി നിലവിൽ വന്നതിന്റ്റെ അടിസ്ഥാനത്തിൽ “ഗ്ലോബൽ തിക്കോടിൻസ് ഫോറം” എന്ന പൊതു നാമം സ്വീകരിച്ചു ഇപ്പോൾ സംഘടന പ്രവർത്തിച്ചു വരുന്നു. GTF ബഹ്‌റൈൻ ചാപ്റ്റർ പതിയെ വളരുകയും കുറ്റമറ്റ പ്രവർത്തനം തിക്കോടിയിലെ എല്ലാ വിഭാഗം ആളുകളെയും ഈ സംഘടനയോട് അടുപ്പിക്കുകയും 2017 ൽ 350 ഓളം ആളുകളുള്ള വലിയ ഒരു സംഘടനയായി ഇതിനെ വളർത്താൻ കഴിഞ്ഞു.
ശക്തമായ നേതൃത്വവും ഊർജസ്വലരായ കമ്മിറ്റി അംഗങ്ങളും കൃത്യമായ സംഘടന പ്രവർത്തനം വഴി ബഹ്‌റൈൻ പൊതു സമൂഹത്തിൽ തിക്കോടിയുടെ യശസ്സിനെ ഉയർത്തിപ്പിടിക്കുന്ന വിധത്തിൽ പ്രവർത്തനങ്ങൾ കാഴ്ചവെക്കാനും കല, സാംസ്കാരികം, കായികം, ആരോഗ്യം, ചാരിറ്റി പ്രവർത്തനങ്ങൾ എന്നിവയിൽ നിലവിലെ മറ്റു സംഘടനയോട് കിടപിടിക്കുന്ന വിധത്തിൽ തിക്കോടിക് അതിന്റെതായ സ്ഥാനം നേടിക്കൊടുക്കാൻ GTF നു കഴിഞ്ഞു.
തിക്കോടിയിലെ സ്ത്രീകളുടെ പ്രത്യേക വിങ് GTF ബഹ്‌റൈൻ ചാപ്റ്ററിന്റെ ഭാഗമായി കോഓർഡിനേറ്റർ ശ്രിമതി നദീറാ മുനീറിന്റെ നേതൃത്വത്തിൽ വളരെ നല്ലരീതിയിൽ പൊതു സമൂഹത്തിൽ ഇടപെട്ടു പ്രവർത്തിച്ചു വരുന്നു..
നിലവിൽ ശ്രീ രാധാകൃഷ്ണൻ .എ .കെ – പ്രസിഡന്റ്, ശ്രിമതി രഞ്ജി സത്യൻ – ജനറൽ സെക്രട്ടറി, ശ്രീ അസീൽ അബ്ദുൽ റഹ്മാൻ -അഡ്വൈസറി ബോർഡ് ചെയർമാൻ, ശ്രീ ചന്ദ്രൻ സി -സീനിയർ വൈസ് പ്രസിഡന്റ് , ശ്രീ ഇബ്രഹിം തിക്കോടി – ഫിനാൻസ് കോൺട്രോളർ, ശ്രീ ബൈജു–ഫിനാൻസ് സെക്രട്ടറി,ശ്രീ. ജാബിർ വൈദ്യരകത്ത് – ഫിനാൻസ് ജോയിന്റ് സെക്രട്ടറി,
എന്നിവരുടെ നേതൃത്വത്തിൽ ശക്തരായ 35അംഗ എക്സിക്യൂട്ടീവ് അംഗങ്ങൾ സംഘടനയുടെ പ്രവർത്തനങ്ങൾ കുറ്റമറ്റ രീതിയിൽ മുന്നോട്ടു കൊണ്ടുപോകുന്നു

