വിവിധ ജിസിസി രാജ്യങ്ങളില്‍ പ്രവാസജീവിതം നയിക്കുന്ന തിക്കോടിക്കാരെ ഒരു കുടക്കീഴില് കൊണ്ടുവരിക എന്ന ആശയം കുവൈത്തില്‍ ജോലി ചെയ്യുന്ന നദീര്‍ തിക്കോടി ഖത്തറിലുള്ള തിക്കോടിക്കാരായ സുഹ്രുത്തുക്കളുമായി പങ്കുവെക്കുകയും അതിനെ തുടര്‍ന്നു “തിക്കോടിപ്പെരുമ” എന്ന പേരില്‍ ഒരു വാട്സപ്പ് ഗ്രൂപ്പ് തുടങ്ങുകയും ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ 200 ഓളം തിക്കോടിക്കാരെ ചേര്‍ത്ത്കൊണ്ടു കാലോചിതമായ ആ ആശയത്തെ സാക്ഷാത്കരിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കുകയും ചെയ്തു.
2016 മാര്‍ച്ച് 22നു ബിന്മഹമൂദിലുള്ള നീലിമ റെസ്റ്റരെന്ടില് വി കെ അബ്ദുള്‍ ലത്തീഫ്, ജി ആര് അനില്‍, ഹംസ പെരുമാള്‍പുരം, ഫരീദ് തിക്കോടി എന്നിവരുടെ നേതൃതത്തില്‍ 30 പേര് പങ്കെടുത്ത ഒരു യോഗം ചേരുകയും, തിക്കോടിയുടെ വികസനത്തോടൊപ്പം ഈ കൂട്ടായ്മയിലൂടെ സ്ഥിരവരുമാനവും ഒപ്പം തൊഴിലും ലഭിക്കുന്ന രീതിയിലുള്ള ഒരു ബിസിനെസ്സ് സംരംഭം ആരംഭിക്കണമെന്ന ഉദ്ധേശ്യലക്ഷ്യം മുന്‍നിര്‍ത്തി ഒരു സംഘടനക്കു രൂപം നല്കാന് ഖത്തറിലുള്ള മുഴുവന്‍ തിക്കോടിക്കാരെയും വിളിച്ചു ചേര്‍ത്ത് കൊണ്ടു തിക്കൊടിയന്സ് ഖത്തര്‍ എന്ന പേരില്‍ ഒരു സ്നേഹസംഗമം നടത്താന്‍ തീരുമാനിക്കുകയും വി കെ ലത്തീഫ് ചെയര്‍മാനായി ഒരു സ്വാഗതസംഘം രൂപീകരിക്കുകയും ചെയ്തു.
2016 ഏപ്രില്‍ 29നു സലത്തയിലുള്ള സ്കില്‍സ് സെന്റെറില്‍ സംഘടിപ്പിച്ച സ്നേഹസംഗമത്തില്‍ 300 ഓളം പേര് പങ്കെടുക്കകയും, സ്നേഹവും സൗഹൃദവും പങ്കുവെച്ചും, കലാപരിപാടികളും മറ്റും അവതരിപ്പിച്ചും ആസ്വദിച്ചും, അവിസ്മരണീയമായമാക്കി മാറ്റി. ഈ വേദിയില്‍ വെച്ചു വി കെ അബ്ദുള്‍ ലത്തീഫിനെ പ്രസിഡന്റായും, ബിനുലാലിനെ ജെനറല്‍ സെക്രെട്ടറിയായും, എം കെ അലിയെ ട്രഷറര്‍ ആയും, മറ്റു ഭാരവഹികളടക്കം 39 അംഗങ്ങളുള്ള എക്സിക്യുട്ടീവ് കമ്മിറ്റിയെ തിരഞ്ഞെടുക്കുകയും, അതില്‍ നിന്നും 10-ഓളം പേരെ സെന്‍ട്രല്‍ കമ്മിറ്റിയിലേക്ക് നോമിനേറ്റു ചെയ്യുകയും ചെയ്തു.
2016 ജൂണ്‍ മാസത്തില്‍ നടന്ന സെന്‍ട്രല്‍ കമ്മിറ്റിയുടെ യോഗ തീരുമാന പ്രകാരം സംഘടനയുടെ ഭരണഘടന ഉണ്ടാക്കുവാനുള്ള ഉത്തരവാദിത്വം ഖത്തര്‍ കമ്മിറ്റി ഏറ്റെടുക്കുകയും അതിനു വേണ്ടി, അബ്ദുറഹ്മാന് പുറക്കാട് ചെയര്‍മാനും, ഹംസ പെരുമാള്‍പുരം, വി കെ അബ്ദുള്‍ലത്തീഫ്, ജി ആര് അനില്‍, ഷാജി സി, സലിം കാട്ടില്‍, ഐ കെ റഷീദ് എന്നിവര്‍ അംഗങ്ങളായി ഒരു സമിതി ഉണ്ടാക്കുകയും, മാസങ്ങളോളം അതിനു വേണ്ടി പ്രവര്‍ത്തിക്കുകയും കുറ്റമറ്റ രീതിയിലുള്ള ഒരു ഭരണഘടന സെന്‍ട്രല്‍ കമ്മിറ്റിക്ക് കൈമാറുകയും ചെയ്തു.
സെന്‍ട്രല്‍ കമ്മിറ്റിയില്‍ സംഘടനക്കു യോജിച്ച ഒരു പേരു കണ്ടെത്തുന്നതിനു വേണ്ടി നടത്തിയ അഭിപ്രായ രൂപീകരണത്തില്‍ ഖത്തറില്‍ നിന്നുള്ള ഷാജി സി നിര്‍ദ്ദേശിച്ച “Global Thikkodiyans Forum” എന്ന പേരു സ്വീകരിക്കുകയും അതിനു ശേഷം സംഘടന GTF എന്ന ചുരുക്ക പേരില്‍ അറിയപ്പെടാനും തുടങ്ങി.
നിലവില്‍ 300-ഓളം അഗങ്ങളുമായി, ജാഫർ പി വി പ്രസിഡന്റായും, റിഷാദ് കൊയിലോത്ത് ജെനെരല്‍ സെക്രെട്ടരിയായും, സലിം ടി ഫിനാന്‍സ് കണ്ട്രോളെറായും സംഘടന മികച്ച രീതിയില്‍ പ്രവര്‍ത്തിച്ചു വരുന്നു.
നിലവില്‍ ഗ്ലോബല്‍ കമ്മിറ്റിയുടെ ഡെപ്യൂട്ടി ചെയര്മാന് ഷാജി സി ഖത്തറില്‍ നിന്നുള്ള പ്രതിനിധിയാണ്