ഗ്ലോബൽ തിക്കോടിയൻസ് ഫോറം
ഗൾഫ് പ്രവാസികളുടെ തൊഴിൽ മേഖലകളിൽ ആകുലതയുടെ കാർമേഘങ്ങൾ പടർന്നു തുടങ്ങിയ കാലത്താണ് , നാട്ടിൽ തിരിച്ചുപോകേണ്ടി വന്നാൽ അവിടെ എന്തു ചെയ്യുമെന്ന ചോദ്യം ഉയർന്നത്. ഈ ഒരു ചരിത്ര പശ്ചാത്തലത്തിലാണ് നാലായിരത്തിൽപരം വരുന്ന തിക്കോടിക്കാരായ പ്രവാസികളുടെ അതിജീവനത്തിന്റെ ഉത്തരവാദിത്വമേറ്റെടുക്കുന്ന ഒരു സംഘടന എന്ന നിലയിൽ “ഗ്ലോബൽ തിക്കോടിയൻസ് ഫോറം “ (ജി.ടി.എഫ്.) എന്ന സംഘടന രൂപം കൊണ്ടത്.
ഒരു പ്രദേശത്തെ പ്രവാസികൾ അവർ ജനിച്ചുവളർന്ന നാടിന്റെ സമഗ്രമായ പുരോഗതിക്കും സാമൂഹിക സഹവർത്തിത്വത്തിനും സാഹോദര്യം ഊട്ടിയുറപ്പിക്കാനും കക്ഷിരാഷ്ട്രീയം, മതം, ജാതി തുടങ്ങിയ ചിന്തകൾക്കെല്ലാം അതീതമായി ഒപ്പം അംഗങ്ങൾക്കും അവരുടെ കുടുംബങ്ങൾക്കും സഹായകരമാവുന്ന ഒരു സംഘം എന്ന നിലക്കാണു ഈ സംഘടന പിറവിയെടുത്തത്. കുവൈത്ത്, യു.എ.ഇ., ഖത്തർ, ബഹ്‌റൈൻ, സൗദി അറേബ്യ, ഒമാൻ എന്നീ ആറു ജിസിസി രാജ്യങ്ങളിലും കൂടാതെ തിക്കോടിയിലും (ചാപ്റ്ററുകൾ) ആയി പരന്നു കിടക്കുന്ന ഒരു കൂട്ടായ്മയാണു നമ്മുടേത്.
പ്രവാസികളുടെ പ്രയാസങ്ങൾക്ക് അറുതി വരുത്തുവാൻ നാം തന്നെ മുൻകൈ എടുക്കണമെന്ന ബോധ്യത്തിൽ നിന്നാണു ഈ സംഘടനയുടെ ആവിർഭാവം. ചിതറിക്കിടക്കുന്ന നമ്മുടെ പ്രദേശ വാസികളെ സംഘടനയുടെ സ്നേഹച്ചരടിൽ കൂട്ടിച്ചേർക്കുകയും അവരുടെ സന്തോഷ സന്താപങ്ങളിൽ കൂടെ നിന്ന് പ്രവാസ വിരാമത്തിൽ കൈത്താങ്ങാവുന്ന രീതിയിൽ സാമ്പത്തിക സ്രോതസ്സ് നടപ്പിൽ വരുത്തുകയുമാണു പ്രാഥമിക കർമ്മ പരിപാടി.
ലോകത്തിലെവിടെയുമുള്ള തിക്കോടി ക്കാരെ ഉൾക്കൊള്ളാൻ കഴിയും വിധം വിശാലവും നിയതവുമായ ഒരു ഭരണഘടന ജി.ടി.എഫ്.പ്രവർത്തനങ്ങളുടെയാകെ മാർഗ്ഗരേഖയാവും വിധം നമ്മൾ രൂപപ്പെടുത്തിക്കഴിഞ്ഞു. മാസങ്ങളോളം നീണ്ടു നിന്ന ജനാധിപത്യപൂർണമായ ചർച്ചകൾക്കൊടുവിലാണ് തിക്കോടി ക്കാരായ മുഴുവൻ പ്രവാസികൾക്കും അഭിമാനകരമായ സംഘടനയുടെ ഭരണഘടന രൂപപ്പെടുത്തിയത് .
ജി.ടി.എഫ് തുടങ്ങി ചുരുങ്ങിയ കാലം കൊണ്ട് മറ്റു സംഘടനകളിൽ നിന്നും വ്യത്യസ്തമായി വിവിധ കർമ്മ മേഖലകളിൽ പ്രശംസാവഹമായ പ്രവർത്തനം കാഴ്ചവെക്കാൻ സാധിച്ചത് ഈ കൂട്ടായ്മയുടെ കരുത്തു വിളിച്ചോതുന്നതാണ്.
കല & സാംസ്‌കാരികം
ജി.ടി.എഫ് അംഗങ്ങളുടെയും കുടുംബങ്ങളുടെയും സർഗ്ഗവാസനകളെ പരിപോഷിപ്പിക്കാൻ വിവിധതരം കലാസാംസാകാരിക പരിപാടികൾ ചാപ്റ്ററുകൾ ഓരോ ഇടവേളകളിൽ സംഘടിപ്പിക്കുന്നു. അതാതു രാജ്യങ്ങളിലെ പൊതു സാംസ്‌കാരിക മണ്ഡലങ്ങളിൽ സജീവമായ വ്യക്തിത്വങ്ങളെ സംഘടനയുടെ പരിപാടികളിലെ ഭാഗമാക്കി സാംസ്‌കാരിക മേഖലകളിൽ സംഘടന മികച്ച പ്രവർത്തനം കാഴ്ചവെക്കുന്നു. അറിയപ്പെടുന്ന സെലിബ്രറ്റികളെ പരിപാടികളുടെ ഭാഗമാക്കുക വഴി ജി.ടി.എഫ് എന്ന പേര് പൊതുസമൂഹത്തിൽ എപ്പോഴും സജീവമായി നിർത്താൻ സംഘടന വളരെ ശ്രദ്ധിക്കാറുണ്ട്. തിക്കോടികാരായ സ്ത്രീകളുടെയും കുട്ടികളുടെയും കലാവാസന പ്രോത്സാഹിപ്പിച്ചു അവരെ സമൂഹത്തിന്റെ മുഖ്യധാരയിൽ കൊണ്ടുവരാൻ സംഘടന പ്രമുഖമായ പങ്കുവഹിക്കുന്നു. കൂടാതെ അംഗങ്ങളുടെ സർഗ്ഗവാസനക്കു ഉതകുന്ന സംഗീത ക്‌ളാസ്സുകൾ ജി.ടി.എഫ് സംഘടിപ്പിക്കുന്നു.
ആരോഗ്യം
ആരോഗ്യമേഖലകളിൽ പലതരം പരിപാടികൾ സംഘടിപ്പിക്കുന്നതിൽ ജി.ടി.എഫ് എപ്പോഴും പ്രതിജ്ഞാബദ്ധമാണ്. അംഗങ്ങളിൽ ആരോഗ്യബോധവത്കരണത്തിന്റെ പ്രാധാന്യം മനസിലാക്കാൻ വിവിധ ആരോഗ്യ ക്ലാസുകൾ ജി.ടി.എഫ് സംഘടിപ്പിക്കുന്നു. “രക്തദാനം മഹാദാനം”, “നല്ല ആരോഗ്യം നല്ല ചിന്ത” അങ്ങനെ വിവിധതരം തലക്കെട്ടുകൾ മുൻനിർത്തി പലവിധ പ്രവർത്തനങ്ങൾ ആരോഗ്യമേഖലകളിൽ ചുരുങ്ങിയ കാലയളവിൽ സംഘടനക്ക് നടത്താൻ കഴിഞ്ഞു. രക്തദാന ക്യാമ്പ്, രക്തപരിശോധന ക്യാമ്പ്, ജീവിത ശൈലീ രോഗ നിർണായ ക്യാമ്പ്, CPR ട്രെയിനിങ് ക്യാമ്പ്, യോഗ ക്ലാസ്, വനിതകൾക്കായുള്ള പ്രത്യേക ആരോഗ്യ ക്ലാസുകൾ, വിവിധ ഡോക്ടർമാരുടെ ക്ലാസുകൾ മുതലായവ ജി.ടി.എഫ് സംഘടിപ്പിച്ചു പോരുന്നു.
വ്യക്തിത്വ വികാസം
ജി.ടി.ഫ്. അംഗങ്ങളായുള്ളവരുടെ വ്യക്തിത്വ വികസനത്തിൽ സംഘടന പ്രത്യേകം ശ്രദ്ധ ചെലുത്തുന്നു. ഒരു പൊതു സമൂഹത്തെ അഭിസംബോധന ചെയ്യാനുള്ള അംഗങ്ങളായ തിക്കോടികാരുടെ കഴിവിനെ മിനുക്കിയെടുക്കാൻ വ്യക്തിത്വ വികാസം പരിപാടികൾ ജി.ടി.എഫ് നടത്തി പോരുന്നു. പ്രസംഗ പരിശീലന കളരി, വായന മത്സരങ്ങൾ, വിന്റർ ക്യാമ്പുകൾ മുതലാവ ഇതിന്റെ ഭാഗമായി ഓരോ ചാപ്റ്ററുകളും സംഘടിപ്പിക്കുന്നു. ഒരു നല്ല പൗരനെ വാർത്തെടുക്കുന്നതോടൊപ്പം തിക്കോടി നാടിനും സമൂഹത്തിനും നന്മ നിറഞ്ഞ ഒരു ഭാവി ഇതിലൂടെ സംഘടന മുന്നോട്ടു വെക്കുന്നു. അംഗങ്ങളുടെ കുട്ടികളിൽ സ്നേഹസംഗമങ്ങൾ വഴി സാഹോദര്യത്തിന്റെയും സഹവർത്തിത്തത്തിന്റെയും ബോധം ചെറുപ്രായത്തിൽ തന്നെ ഉണ്ടാക്കാൻ സംഘടന പ്രത്യേകം ശ്രദ്ധ വെക്കാറുണ്ട്. വ്യക്തി വികാസത്തിലൂടെ ഒരു നാടിനെ അതിന്റെ പരമോന്നതിയിൽ എത്തിക്കാൻ ജി. ടി.ഫ്. എന്നും പ്രതിജ്ഞാബദ്ധമാണ്.
ചാരിറ്റി പ്രവർത്തനങ്ങൾ
വേദനിക്കുന്നവന്റെ കണ്ണീരൊപ്പാൻ ജി.ടി.എഫ് എന്നും നേതൃപരമായ സ്ഥാനം വഹിക്കുന്നു.
സഹായം അർഹിക്കുന്ന അംഗങ്ങളുടെയും, നാട്ടുകാരുടെയും, മറ്റു ദേശക്കാരുടെയും കൈകൾക്കു ഒരു താങ്ങായി ജി.ടി.എഫ് അതിന്റെ പ്രവർത്തനം നടത്തി പോരുന്നു. ജിസിസി രാജ്യങ്ങളിലും നാട്ടിലും ഇതിനോടകം വളരെ വലിയ സാമ്പത്തീക സഹായം അർഹിക്കുന്നവന്റെ കൈകളിൽ എത്തിക്കാൻ ജി.ടി.എഫ്നു കഴിഞ്ഞിട്ടുണ്ട്. അംഗങ്ങളിൽ ആപത് ഘട്ടങ്ങളിൽ അവന്റെ ഒരു സഹോദരനെ പോലെ ജി.ടി.എഫ് ഉണ്ടാകും എന്ന ബോധം ഉണ്ടാകാൻ ചുരുങ്ങിയ കാലയളവിൽ ജി.ടി.എഫ്നു കഴിഞ്ഞിട്ടുണ്ട്. കൂടാതെ നാട്ടിൽ ഉണ്ടായ കാലവർഷ കെടുതികളിൽ തിക്കോടി, മൂടാടി പഞ്ചായത്തുകളിൽ അഭിനന്ദനാർഹമായ പ്രവർത്തനം കാഴ്ചവെക്കാൻ ജി.ടി.എഫ്നു കഴിഞ്ഞു.
സാമ്പത്തികം
തുടക്കത്തിൽ വ്യക്തമാക്കിയത് പോലെ പ്രവാസികളുടെ അതിജീവനത്തിന്റെ ഉത്തരവാദിത്വമേറ്റെടുക്കുന്ന ഒരു സംഘടന എന്ന നിലയിൽ നാട്ടിൽ തിരിച്ചെത്തുമ്പോൾ ഒരു സ്ഥിരവരുമാനം മുന്നിൽകണ്ട് വിവിധ പ്രൊജെക്ടുകൾ സംഘടന വിഭാവനം ചെയ്‌യുന്നു. അതിന്റെ ഫലമായി ഏകദേശം GTF ന്റെ 225 ഓളം മെമ്പർമാരുടെ 15 കോടിയോളം രൂപ മുതൽ മുടക്കിൽ കൊയിലാണ്ടിക്കടുത്ത് നടുവണ്ണൂരിലെ മന്ദങ്കാവിൽ സിപ്‌കോ ടെക്സ്റ്റൈൽ പാർക്കിൽ 2200സ്‌കോയാർ മീറ്റർ സ്ഥലത്ത് സ്ഥാപിതമായ പൈപ്പ് മിൽ ഫാക്ടറി പ്രവാസ ലോകത്തിന്ന് തന്നെ മാതൃകയായേക്കാവുന്ന കോഴിക്കോട് ജില്ലയിലെ തന്നെ ബ്ര്ഹത്തായ പദ്ധതിയാണ്. അംഗങ്ങളുടെ താല്പര്യം അനുസരിച്ചു ഇനിയും നിരവധി പദ്ധതികൾ മുന്നോട്ടു കൊണ്ടുപോകാൻ സംഘടന സാധാ സന്നദ്ധമാണ്. ചെറുതും വലുതുമായ ബിസിനസ്സ് സംരംഭങ്ങളിലൂടെ ഈ ഉന്നത ലക്ഷ്യം കൈവരിക്കാൻ നമുക്ക് കഴിയും എന്ന് സംഘടന കരുതുന്നു.
ഭരണഘടന നിലവിൽ വന്ന ശേഷം നാം നടത്തിയ അംഗത്വ കാമ്പയിനിലൂടെ വിവിധ രാജ്യങ്ങളിൽ നിന്നായി 1600-ൽപ്പരം തിക്കോടിക്കാരായ പ്രവാസികൾ ജി.ടി.എഫിൽ അംഗങ്ങളായി മാറി. ഇനിയും ഈ സംഘടനയെക്കുറിച്ചോ അതിന്റെ ഉദ്ദേശ ലക്ഷ്യങ്ങളെക്കുറിച്ചോ അറിയാത്ത ധാരാളം പേരുണ്ടാവാം. നമ്മുടെ ഉന്നതമായ ഉദ്ദേശലക്ഷ്യങ്ങളുടെ പ്രവർത്തന പഥത്തിലൂടെ നാം മുന്നോട്ടു പോകുമ്പോൾ അവരെല്ലാം “ഗ്ലോബൽ തിക്കോടിയൻസ് ഫോറ” ത്തിന്റെ പതാകവാഹകരായി തീരുമെന്ന് തന്നെ നമുക്ക് പ്രതീക്ഷിക്കാം.
പ്രഥമ ഭാരവാഹികൾ
ഗ്ലോബൽ കമ്മിറ്റി പ്രഥമ ഭാരവാഹികൾ നദീർ തിക്കോടി (ഗ്ലോബൽ ചെയർമാൻ ) ജി.ആർ.അനിൽ (ഗ്ലോബൽ ജനറൽ സെക്രട്ടറി) കൂടാതെ അബു കോട്ടയിൽ, സുഹൈബ് റഷീദ് കുന്നോത്, സമീർ ബി.വി, വിബീഷ് തിക്കോടി, ഇഷാഖ് കോയിൽ, അസീസ് തിക്കോടി, ജിതേഷ് (ബോബി) എന്നിവർ കുവൈത്തിൽ നിന്നും, നാണു.വി.കെ, അഫ്സൽ.കെ.പി, രാധാകൃഷ്ണൻ, ഗഫൂർ.ഒ .വി, ബിജു.പി.ടി, സത്യൻ.പി.ടി., രമേഷ് .എ, ലത്തീഫ് പുതുക്കുടി, സിറാജ് പള്ളിക്കര, നാരായണൻ.എം.വി.കെ എന്നിവർ ബഹറിനിൽ നിന്നും, സഹദ് പുറക്കാട്, ബഷീർ നടമ്മൽ , ഷാജി ചെറിയത്ത്, നിയാസ് തിക്കോടി………….എന്നിവർ യു.എ.ഇ. യിൽ നിന്നും,……………..ഖത്തറിൽ നിന്നും ഉള്ള ഒരു കെട്ടുറപ്പുള്ള കമ്മിറ്റി ആയിരുന്നു. ഈ കമ്മിറ്റി യുടെ നേതൃത്വത്തിൽ പൊതുസമൂഹത്തിൽ വിലമതിക്കാനാവാത്തവിധം പ്രവർത്തനങ്ങൾ കാഴ്ചവെക്കാൻ കഴിഞ്ഞു. നമ്മുടെ നാടിനെ പിടിച്ചുലക്കിയ പ്രളയകാലത്തു തിക്കോടിയിലെ ജനങ്ങളെ സംഘടിപ്പിച്ചു രക്ഷാപ്രവർത്തനത്തിനും, പ്രളയക്കെടുതി അനുഭവിച്ചവർക് സഹായഹസ്തം നൽകാനും സംഘടന മുന്നിട്ടു നിന്നു . നമ്മുടെ സ്വപ്ന പദ്ധതിയായ വ്യവസായ സംരംഭം തുടങ്ങാൻ കഴിഞ്ഞത് ഈ ഭരണസമിതിയുടെ കാലത്താണ്.
Executive Council of GTF Global
Radhakrishnan.A.K Chairman
Afsal Kalappurayil General Secretary
C.shaji Purakkad Vice chairman
Ali Puthukkudi
Joint Secretary
Jamshi
Biju Nidiyandi
Nadir
Abdulrahiman Purakkad
Hamza.K
Sahad Purakkad
Basheer Nadammal
Sathyan Pallikkara
Majeeth Thanal
Isaque Moosa Koyilil
G. R. Anil
Gafoor Kalathil
Abu Kottayil
Najmudeen T C
Abdul Latheef
Chandran C
Shamil Moideen
Prajeesh
Selvaraj V M
Jafer
Latheef N

