ജീവിതം കരപിടിപ്പിക്കാനുള്ള യാത്രയിൽ പ്രവാസലോകത്തേക്കു ചേക്കേറിയ തിക്കോടിക്കാരിൽ സംഘടിക്കാനുള്ള ആശയത്തിൽ നിന്നും രൂപമെടുത്ത സംഘടനയാണ് ‘ഗ്ലോബൽ തിക്കോടിൻസ് ഫോറം’. ഗ്ലോബൽകമ്മിറ്റി യുടെ രൂപീകരണത്തോടുകൂടി എല്ലാ ജി.സി.സി. രാജ്യങ്ങളിലും ജി.ടി.എഫ്.ന്റെ ചാപ്റ്ററുകൾ നിലവിൽവന്നു. പ്രവാസം മതിയാക്കി നാട്ടിലേക്കു മടങ്ങി വരുന്ന ജി.ടി.എഫ്.അംഗങ്ങൾക്ക് നാട്ടിൽ ഒത്തുചേരാനും നാട്ടിലെ കല, സാമൂഹിക, സാംസ്‌കാരിക മണ്ഡലങ്ങളിൽ പ്രവർത്തനങ്ങൾ കാഴ്ചവെക്കാനും തിക്കോടി കേന്ദ്രമാക്കി ഒരു സെൻട്രൽ കമ്മിറ്റിക് രൂപം നല്കാൻ ഉള്ള തീരുമാനത്തിലൂന്നി 19/05/2019 ന് ജി.ടി.എഫ്. സ്റ്റീൽ പൈപ്പ് ഓഫീസിൽ ചേർന്ന യോഗത്തിൽ ജി.ടി.എഫ്. തിക്കോടി സെൻട്രൽ കമ്മിറ്റി രൂപീകരിച്ചു .
വി.കെ.അബ്ദുൾ ലത്തീഫ് (പ്രസിഡന്റ്), ലത്തീഫ്.ഒ.ടി. (ഉപദേശക സമിതി ചെയർമാൻ), ജി.ആർ.അനിൽ (ജനറൽ സെക്രട്ടറി) എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മിറ്റി നിലവിലെ പ്രവർത്തനങ്ങൾ ഏകീകരിപിച്ചു കൊണ്ടുപോകുന്നു. നാട്ടിലെ കല, സാംസ്കാരികം, സാമൂഹികം തുടങ്ങിയ മേഖലകളിൽ പ്രശംസവഹമായ പ്രവർത്തനങ്ങൾ കാഴ്ചവെക്കാൻ ചുരുങ്ങിയ കാലം കൊണ്ട് സെൻട്രൽ കമ്മിറ്റിക്കു കഴിഞ്ഞു. ഇനിയും ഇത്തരം പ്രവർത്തങ്ങൾ കാഴ്ചവെക്കാൻ അംഗങ്ങൾ പ്രതിജ്ഞാബദ്ധവുമാണ്.