കുവൈറ്റിലെ തിക്കോടിക്കാർക്കു ഇടയിൽ നാടിൻറെ പേരിൽ കക്ഷിരാഷ്ട്രീയം, മതം, ജാതി തുടങ്ങിയ ചിന്തകൾക്കെല്ലാം അതീതമായി ഒന്നിച്ചുനിൽകാനുള്ള ആഗ്രഹത്തിന്റെ ഭാഗമായി 2014 അവസാനത്തോടെ തിക്കോടിക്കാർ-കുവൈത്ത് എന്ന പേരിലുള്ള കൂട്ടായ്മയാണ് തുടക്കം കുറിച്ചു . അധികം വൈകാതെ തന്നെ മറ്റു ഗൾഫ് രാജ്യങ്ങളിലുള്ള വിവിധ കൂട്ടായ്മകളുമായി ബന്ധപ്പെട്ട് ആശയവിമയത്തിനൊടുവിൽ GTFഎന്ന ഒറ്റ ആശയത്തിലേക്ക് ലയിച്ചു ചേരുകയാണ് ഉണ്ടായത്.
ആറ് ഗൾഫ് രാജ്യങ്ങളിലെ തിക്കോടിക്കാരുടെ സംഘടന എന്ന നിലയിലാണ് ജി.ടി.എഫ്. പ്രവർത്തനമാരംഭിക്കുന്നത്. ലോകത്തിലെവിടെയുമുള്ള തിക്കോടി ക്കാരെ ഉൾക്കൊള്ളാൻ കഴിയും വിധം വിശാലവും നിയതവുമായ ഒരു ഭരണഘടന ജി.ടി.എഫ്.പ്രവർത്തനങ്ങളുടെയാകെ മാർഗ്ഗരേഖയാവും വിധം നമ്മൾ രൂപപ്പെടുത്തിക്കഴിഞ്ഞു. മാസങ്ങളോളം നീണ്ടു നിന്ന ജനാധിപത്യപൂർണമായ ചർച്ചകൾക്കൊടുവിലാണ് തിക്കോടി ക്കാരായ മുഴുവൻ പ്രവാസികൾക്കും അഭിമാനകരമായ സംഘടനയുടെ ഭരണഘടന രൂപപ്പെടുത്തിയത്. കെട്ടുറപ്പുള്ള ഒരു ഭരണഘടനയുടെ കീഴിൽ ജി.ടി.ഫ് ഇൽ നിരവധി തിക്കോടിക്കാരെ ചേർത്തുവെക്കാൻ കുവൈറ്റ് ഘടകത്തിന് കഴിഞ്ഞു.
കുവൈറ്റിലെ പൊതുസമൂഹത്തിൽ കല, സാംസ്കാരികം, ചാരിറ്റി രംഗങ്ങളിൽ ജി. ടി. എഫ്. ൻറെ പേര് ഉയർത്തിപ്പിടിക്കാൻ ചുരുങ്ങിയ കാലയളവിൽ നമ്മൾക്ക് കഴിഞ്ഞു. ഈ മൂന്നു വർഷങ്ങൾക്കിടയിൽ ചെറുതും വലുതുമായ ഒട്ടനവധി സഹായ സഹകരണങ്ങൾ ചാപ്റ്റർ ഒറ്റയ്ക്കും ഗ്ലോബൽ കൂട്ടായ്മയുടെ പേരിലും ചെയ്യാൻ നമുക്ക് സാധിച്ചിട്ടുണ്ട്. തൊഴിൽ പരവും ആരോഗ്യപരവുമായ അത്യാവശ്യ ഘട്ടങ്ങളിൽ അംഗങ്ങൾക്കുണ്ടാവുന്ന പ്രയാസങ്ങൾക്ക് പരിഹാരമാവും വിധം ഒട്ടേറെ സഹായങ്ങൾ കുവൈത്തിൽ GTF കുവൈത്ത് ചാപ്റ്റർനു ചെയ്യാൻ സാധിച്ചിട്ടുണ്ട്. കൂടാതെ ഗ്ലോബൽ അടിസ്ഥാനത്തിൽ അംഗങ്ങളുടെ ഭാവി ദൃഢപ്പെടുത്തുന്ന ബിസ്സിനെസ്സ് പ്രൊജക്റ്റ്കളുടെ ഭാഗമാകാൻ കുവൈറ്റ് ചാപ്റ്റർ എപ്പോളും ശ്രദ്ധചെലുത്തുന്നു.
വിഭീഷ് തിക്കോടി പ്രസിഡന്റും, സമീർ ജനറൽ സെക്രെട്ടറിയും, ജിതേഷ് (ബോബി) ഫിനാൻഷ്യൽ കോൺട്രോളറുമായി ആരംഭിച്ച കമ്മിറ്റി നിലവിൽ നദീർ തിക്കോടി പ്രെസിഡന്റും , അനൂപ്.വി.കെ. ജനറൽ സെക്രെട്ടറിയും, ഫിറോസ് കുളങ്ങര ഫിനാൻഷ്യൽ കോൺട്രോളറുമായുള്ള ശക്തമായ ഒരു നേതൃത്വത്തിന്റെ കീഴിൽ എല്ലാ പ്രവർത്തനങ്ങളും ഏറ്റെടുത്തു നടത്തി വരുന്നു.